who will be the number one, rajani or kamal
സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ രാഷ്ട്രീയ ചുവടുവെപ്പുകളോടെ തമിഴ്നാട് രാഷ്ട്രീയം ഇളകി മറിഞ്ഞിരിക്കുകയാണ്.രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനീകാന്തിന് അഭിനന്ദനവുമായി ഉലകനായകൻ കമലഹാസൻ. ട്വീറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കമലഹാസനും തന്റെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്തു നിൽക്കുകയാണ്. രജനികാന്ത് ബിജെപിയിലേയ്ക്ക് പോകുന്നു, അല്ലെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷിയായി രജനിയുടെ പുതിയ പാര്‍ട്ടി വരുന്നു എന്നിങ്ങനെയുള്ള അഭ്യൂഹങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു. എന്നാല്‍, കമല്‍ഹാസനെക്കാള്‍ മുമ്പ് തന്നെ രാഷ്ട്രീയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് രജനീകാന്ത്. വെള്ളിത്തിരയില്‍ തോളോടു തോള്‍ ചേര്‍ന്ന് മത്സരിച്ചവരായിരുന്നു ഇരുവരും.സംസ്ഥാന രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളും കമലിന് അനുകൂലമല്ല എന്നത് വളരെ വ്യക്തമാണ്. കമലിന് സിനിമയിലെ പെരുമ മാത്രമേ ഉള്ളൂ. എന്നാൽ രാഷ്ട്രീയത്തിൽ ശോഭിക്കാൻ അത് മാത്രം മതിയാവില്ല.ബിജെപിക്കെതിരെ രൂക്ഷ വിമർശനവും പല ഘട്ടങ്ങളിലും കമൽ ഹാസൻ ഉന്നയിച്ചിട്ടുണ്ട്.